Babel

The Tower of Babel (Genesis 11: 1-9)

മലയാളം (Malayalam)

  1. ഭൂമിയില്‌ ഒക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു.
  2. എന്നാല്‌ അവര്‌ കിഴക്കോട്ടു യാത്ര ചെയ്തു, ശിനാര്‌ദേശത്തു ഒരു സമഭൂമി കണ്ടു അവിടെ കുടിയിരുന്നു.
  3. അവര്‌ തമ്മില്‌: വരുവിന്‌, നാം ഇഷ്ടിക അറുത്തു ചുടുക എന്നു പറഞ്ഞു. അങ്ങനെ അവര്‌ ഇഷ്ടിക കല്ലായും പശമണ്ണു കുമ്മായമായും ഉപയോഗിച്ചു.
  4. വരുവിന്‌, നാം ഭൂതലത്തില്‌ ഒക്കെയും ചിതറിപ്പോകാതിരിപ്പാന്‌ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്കു ഒരു പേരുമുണ്ടാക്കുക എന്നു അവര്‌ പറഞ്ഞു.
  5. മനുഷ്യര്‌ പണിത പട്ടണവും ഗോപുരവും കാണേണ്ടതിന്നു യഹോവ ഇറങ്ങിവന്നു.
  6. അപ്പോള്‌ യഹോവ: ഇതാ, ജനം ഒന്നു അവര്‌ക്കെല്ലാവര്‌ക്കും ഭാഷയും ഒന്നു; ഇതും അവര്‌ ചെയ്തു തുടങ്ങുന്നു; അവര്‌ ചെയ്‌വാന്‌ നിരൂപിക്കുന്നതൊന്നും അവര്‌ക്കു അസാദ്ധ്യമാകയില്ല.
  7. വരുവിന്‌; നാം ഇറങ്ങിച്ചെന്നു, അവര്‌ തമ്മില്‌ ഭാഷതിരിച്ചറിയാതിരിപ്പാന്‌ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു.
  8. അങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു; അവര്‌ പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു.
  9. സര്‌വ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളകയാല്‌ അതിന്നു ബാബേല്‌ എന്നു പേരായി; യഹോവ അവരെ അവിടെനിന്നു ഭൂതലത്തില്‌ എങ്ങും ചിന്നിച്ചുകളഞ്ഞു.

You can also see the above text as an image if it doesn't display correctly in your browser.

Source: http://216.156.35.218/Default.asp

Information about Malayalam

Tower of Babel in other Dravidian languages

Kannada, Malayalam, Tamil

Tower of Babel in other languages

Liverpool Hotels from DirectRooms.com

Support this site - make a donation