The Tower of Babel (Genesis 11: 1-9)
മലയാളം (Malayalam)
- ഭൂമിയില്
ഒക്കെയും
ഒരേ ഭാഷയും
ഒരേ വാക്കും
ആയിരുന്നു.
- എന്നാല്
അവര്
കിഴക്കോട്ടു
യാത്ര
ചെയ്തു,
ശിനാര്‌ദേശത്തു
ഒരു സമഭൂമി
കണ്ടു അവിടെ
കുടിയിരുന്നു.
- അവര്
തമ്മില്:
വരുവിന്,
നാം ഇഷ്ടിക
അറുത്തു
ചുടുക എന്നു
പറഞ്ഞു.
അങ്ങനെ അവര്
ഇഷ്ടിക
കല്ലായും
പശമണ്ണു
കുമ്മായമായും
ഉപയോഗിച്ചു.
- വരുവിന്,
നാം
ഭൂതലത്തില്
ഒക്കെയും
ചിതറിപ്പോകാതിരിപ്പാന്
ഒരു
പട്ടണവും
ആകാശത്തോളം
എത്തുന്ന
ഒരു
ഗോപുരവും
പണിക;
നമുക്കു ഒരു
പേരുമുണ്ടാക്കുക
എന്നു അവര്
പറഞ്ഞു.
- മനുഷ്യര്
പണിത
പട്ടണവും
ഗോപുരവും
കാണേണ്ടതിന്നു
യഹോവ
ഇറങ്ങിവന്നു.
- അപ്പോള്
യഹോവ: ഇതാ, ജനം
ഒന്നു അവര്‌ക്കെല്ലാവര്‌ക്കും
ഭാഷയും
ഒന്നു; ഇതും
അവര്
ചെയ്തു
തുടങ്ങുന്നു;
അവര് ചെയ്‌വാന്
നിരൂപിക്കുന്നതൊന്നും
അവര്‌ക്കു
അസാദ്ധ്യമാകയില്ല.
- വരുവിന്;
നാം
ഇറങ്ങിച്ചെന്നു,
അവര്
തമ്മില്
ഭാഷതിരിച്ചറിയാതിരിപ്പാന്
അവരുടെ ഭാഷ
കലക്കിക്കളക
എന്നു
അരുളിച്ചെയ്തു.
- അങ്ങനെ
യഹോവ അവരെ
അവിടെനിന്നു
ഭൂതലത്തിലെങ്ങും
ചിന്നിച്ചു;
അവര്
പട്ടണം
പണിയുന്നതു
വിട്ടുകളഞ്ഞു.
- സര്‌വ്വഭൂമിയിലെയും
ഭാഷ യഹോവ
അവിടെവെച്ചു
കലക്കിക്കളകയാല്
അതിന്നു
ബാബേല്
എന്നു
പേരായി;
യഹോവ അവരെ
അവിടെനിന്നു
ഭൂതലത്തില്
എങ്ങും
ചിന്നിച്ചുകളഞ്ഞു.
You can also see the above text as an image if
it doesn't display correctly in your browser.
Source: http://216.156.35.218/Default.asp
Information about Malayalam
Tower of Babel in other Dravidian languages
Kannada,
Malayalam,
Tamil
Tower of Babel in other languages